തിരുവനന്തപുരം: നഗരത്തിൽ ഓപ്പൺ ടോപ് ബസുകളുടെ സർവീസ് നടത്താനൊരുങ്ങി കെ എസ് ആർ ടി സി.നൈറ്റ് റൈഡർസ് എന്ന് പേര് നൽകിയിരിക്കുന്ന സർവീസുകൾക്കായി മേൽക്കൂര മാറ്റിയ ഡബിൾ ഡക്കർ ബസുകളാണ് ഉപയോഗിക്കുക.സന്ധ്യയോടെ ആരംഭിക്കുന്ന സർവീസുകൾ തിരുവനന്തപുരം നഗരം മൊത്തം ചുറ്റികറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചിലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്.ആവശ്യമെങ്കിൽ രാത്രി 12ന് ശേഷവും സർവീസ് നടത്താൻ ആലോചനയുണ്ട്. കൂടാതെ മഴക്കാലത്തും സർവീസ് നടത്താൻ കഴിയുന്ന രീതിയിൽ ആവശ്യഘട്ടങ്ങളിൽ സുതാര്യമായ മേൽക്കൂരയും സ്ഥാപിക്കും.