മലയാള സിനിമചരിത്രത്തിനൊപ്പം ലുലുമാള്‍ 

IMG_23032022_195928_(1200_x_628_pixel)

 

തിരുവനന്തപുരം : ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേളയില്‍ മലയാള സിനിമയെ ആദരിച്ച് ലുലു മാള്‍. മലയാള സിനിമചരിത്രത്തിനൊപ്പം യാത്ര ചെയ്യാന്‍ യുവ സിനിമ ആസ്വാദകരെയടക്കം ക്ഷണിയ്ക്കുകയാണ് ലുലു മാള്‍. ‘അഭ്രപാളികളിലെ വിസ്മയങ്ങള്‍’ എന്ന പേരില്‍ സിനിമയുടെ 92 വര്‍ഷം പിന്നിടുന്ന വിജയ യാത്രയെ ഒറ്റക്കാഴ്ചയില്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനമാണ് മാളില്‍ ഒരുക്കിയിരിയ്ക്കുന്നത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ പോസ്റ്റര്‍ തുടങ്ങി ഓരോ കാലത്തെയും സിനിമയുടെ വളര്‍ച്ചയെയും മാറ്റങ്ങളെയും വരച്ച് കാട്ടുന്ന അത്യപൂര്‍വ്വ ശേഖരം പ്രദര്‍ശനത്തിലുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ മലയാള സിനിമയോടൊപ്പം നടന്ന സംവിധായകര്‍, നടി-നടന്മാര്‍, സംഗീത സംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍ തുടങ്ങി നിരവധി പേരെ പ്രദര്‍ശനം പരിചയപ്പെടുത്തുന്നു. ഇതിനെല്ലാം പുറമെ സിനിമ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും മാളില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ മധുപാലിനെ ആദരിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ്, മാള്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടക്കുന്ന പ്രദര്‍ശനം വെള്ളിയാഴ്ച അവസാനിയ്ക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!