തിരുവനന്തപുരം: അമൃത ആശുപത്രില്‍ രക്താര്‍ബുദ ചികില്‍സയിലുള്ള ശ്രീനന്ദൻ എന്ന ഏഴു വയസുകാരനാണ് സുമനസുകളുടെ സഹായം തേടുന്നത്.രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയി. ജനിതക സാമ്യമുള്ളവരുടെ രക്തമൂലകോശം (Blood Stem Cell) മാറ്റി വച്ചെങ്കിൽ മാത്രമേ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാകൂ.ഇതുവരെ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തിക്കഴിഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ രക്തമൂല കോശത്തോട് സാമ്യമുളളയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിനോട് ചേര്‍ന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ 15 നും 50 വയസിനും ഇടയിലുളളവർക്ക് ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. വ്യക്തികളുടെ ഉമീനീര്‍ മാത്രമേ എടുക്കൂ. രക്തമൂലകോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. അതോടെ കുഞ്ഞിനെ നമുക്ക് രക്ഷിക്കാനാകും.