തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.