തിരുവനന്തപുരം: നഗരത്തിൽ നടത്തിയ നാർക്കോട്ടിക് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പൂന്തുറ അബിദാ മൻസിലിൽ മുഹമ്മദ് ആദിൽ (27), പൂന്തുറ പള്ളിത്തെരുവിൽ നൗഫൽഖാൻ (31) എന്നിവരെയാണ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗയിനിസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ കോവളം, പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ആദിലിന്റെ കൈയിൽ നിന്ന് 3.35 ഗ്രാമും, പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത നൗഫൽ ഖാനിൽ നിന്ന് 6.32 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.