Search
Close this search box.

ചലച്ചിത്ര മേള; ഇന്ന് 67ചിത്രങ്ങളുടെ അവസാന പ്രദർശനം

IMG_24032022_134759_(1200_x_628_pixel)

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ ലോക സിനിമയിലെ 42 ചിത്രങ്ങൾ ഉൾപ്പടെ 67 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്‌ക്രീനുകൾ വേദിയാകുന്നത്. യുദ്ധം സമാധാനം കെടുത്തിയ അഫ്ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ, ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട് മെന്റ് നമ്പർ 6, ത്രീ സ്ട്രേഞ്ചേഴ്സ്,​ മെമ്മോറിയ, സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. നിഷിദ്ധോ, നിറയെ തത്തകളുള്ള മരം, പ്രാപ്പെട, ആർക്കറിയാം, എന്നിവർ, കള്ളനോട്ടം എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. ജപ്പാനിലെ കർഷകരുടെ കഥ പറയുന്ന യുഗെറ്റ്സു, ഡച്ച് കപ്പൽ നാവികനായ നായകന്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ദി സ്റ്റോറി ഓഫ് മൈ വൈഫ്, അഞ്ചു വയസുള്ള മകളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിന്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം എ ചാറ്റ് എന്നിവയും ഇന്ന് പ്രദർശനത്തിനുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!