കിളിമാനൂർ: കോൺക്രീറ്റ് ചെയ്ത് ഗതാഗതം നിറുത്തിവച്ചിരുന്ന റോഡിലൂടെ വാഹനങ്ങൾ ഓടിച്ച് തകർത്തതായി പരാതി. ജില്ലാ പഞ്ചായത്തിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന മലയാമാഠം – ചെങ്കിക്കുന്ന് റോഡിന്റെ നവീകരണ പ്രവർത്തനം പൂർത്തീകരിച്ചിരുന്നു, എന്നാൽ പൊതുജനങ്ങളുടെ നിർദേശപ്രകാരം അഞ്ച് ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്യുകയും ചെങ്കിക്കുന്നിന് സമീപം കണ്ണയംകോട് കോൺക്രീറ്റ് പൂർത്തീകരിച്ച രണ്ട് സൈഡിലും ബാരിക്കേഡും വടവും ഉപയോഗിച്ച് അടച്ച് വാഹന ഗതാഗതം നിരോധിച്ച് സൂചനബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ റോഡിൽ ചിലർ ബോധപൂർവം വാഹനം ഓടിച്ചു കോൺക്രീറ്റ് നശിപ്പിച്ച്, റോഡിൽ ചാലുകൾ രൂപപ്പെടുത്തിയതായി കിളിമാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജില്ലാപഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്ണനും കിളിമാനൂർ പൊലീസിൽ പരാതി നൽകി
