തിരുവനന്തപുരം; സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി വ്യാഴാഴ്ച 3804 സർവ്വീസുകൾ നടത്തി. വ്യാഴാഴ്ച്ചകളിൽ സാധാരണ നടത്തുന്ന സർമ്മീസുകളേക്കാൾ 200 ഓളം സർവ്വീസുകളാണ് അധികമായി നടത്തിയത്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്ന സെക്ടറിൽ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തി. സെൻട്രൽ സോണിൽ നിന്നും 23, നോർത്ത് സോണിൽ നിന്നും 15, സൗത്ത് സോണിൽ നിന്നും 9 സർവ്വീസുകൾ ഉൾപ്പെടെ 47 സ്പെഷ്യൽ സർവ്വീസുകൾ സ്വകാര്യ ബസ്സുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലേക്ക് മാത്രമായി നടത്തി.