തിരുവനന്തപുരം: രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം. ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.മാർച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്
