തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകർ കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പൊലീസ്. ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തിൽ നിർമ്മാണപ്രവർത്തികൾ നടക്കുകയാണ്.തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസിൽ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ കയറിയത് ക്ലിഫ് ഹൗസിൽ തന്നെയാണ് കയറിയതെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. പൊലീസിന്‍റെ കള്ള പ്രചാരണമാണ് ഇപ്പോഴത്തേത് എന്ന് വി വി രാജേഷ് ആരോപിക്കുന്നു