തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒ.പിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓർത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കൽ നിന്ന് 2800 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇത് രോഗികളിൽ നിന്ന് വാങ്ങിയതാണെന്ന് വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം ഒ.പിയിലായിരുന്നു വിജിലൻസ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടർക്ക് രോഗികൾ പണം നൽകുന്നതിന്റെ തെളിവുകൾ പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലൻസ് സംഘം പറഞ്ഞു. ഡി.വൈ.എസ്.പിമാരായ വി.അജയകുമാർ, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.