തിരുവല്ലം : കൈക്കൂലിക്കേസിൽ തിരുവല്ലം എസ്.എച്ച്.ഒയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സുരേഷ് വി. നായരെയാണ് അഭ്യന്തരവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ. ഷീലാറാണി സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്. അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നു, പ്രതിഫലം ലഭിക്കാത്ത വിഷയങ്ങളിൽ ചില വാഹനങ്ങൾ അനധികൃതമായി സ്റ്റേഷനിൽ സൂക്ഷിച്ചശേഷം ഇയാൾ ആവശ്യപ്പെടുന്ന തുക ലഭിച്ചാൽ ചെറിയ തുകയ്ക്കുള്ള പിഴ ചുമത്തി വാഹനങ്ങൾ വിട്ടയക്കാറുണ്ടെന്നും പൊതുജനങ്ങളോടുള്ള പെരുമാറ്റം ശരിയല്ലെന്നുമുള്ള ആരോപണങ്ങളുണ്ടെന്നും ഉത്തരവിൽ പറയുന്നു.