തിരുവനന്തപുരം : രാജ്യാന്തര മേളയ്ക്ക് വെള്ളിയാഴ്ച തലസ്ഥാനത്ത് തിരശ്ശീല വീഴും. കോവിഡ് വെല്ലുവിളികൾക്കു ശേഷം നിയന്ത്രണങ്ങളിൽ ഇളവുനൽകി നടത്തിയ ചലച്ചിത്രോത്സവം ആഘോഷപൂർവമാണ് സിനിമാ സ്‌നേഹികൾ ഏറ്റെടുത്തത്. മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണമന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും