തിരുവനന്തപുരം: രണ്ടുവർഷത്തിലേറെയായി അടഞ്ഞുകിടന്ന ശംഖുംമുഖം ബീച്ച് ഏപ്രിൽ ആദ്യം ഭാഗികമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ശംഖുംമുഖം-എയർപോർട്ട് റോഡ് നവീകരണത്തിന്റെ ഭാഗമായി സമീപമുള്ള ബീച്ച് ഏരിയയിലേക്ക് പ്രവേശിക്കാൻ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.സാംസ്‌കാരിക പൈതൃകമുള്ള ശംഖുംമുഖത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ടൂറിസംവകുപ്പ് സർക്കാർ ഏജൻസികളുമായും എൻ.ജി.ഒകളുമായും സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.