തിരുവനന്തപുരം :മാനവീയം റോഡില്‍ സ്മാര്‍ട്ട് സിറ്റി പ്രവൃത്തിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈനിന്റെ ഇന്റര്‍കണക്ഷന്‍ നടക്കുന്നത് മൂലം വെള്ളയമ്പലം-ശാസ്തമംഗലം റോഡ്(ഇരുവശങ്ങളിലേയും), ഒബ്‌സര്‍വേറ്ററി ഹില്‍സ്, പാളയം, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ജഗതി, എം.ജി റോഡ്, പി.എം.ജി, പട്ടം, ഗൗരീശപട്ടം, മുളവന, ഊറ്റുകുഴി, സ്റ്റാച്ച്യൂ, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളേജ്, കവടിയാര്‍, അമ്പലമുക്ക്, ഊളന്‍പാറ, പൈപ്പിന്‍മൂട് എന്നിവിടങ്ങളില്‍ മാര്‍ച്ച് 27 രാവിലെ ഏഴ് മണി മുതല്‍ മാര്‍ച്ച് 28 രാവിലെ അഞ്ച് മണി വരെ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.