തിരുവനന്തപുരം: അപൂര്‍വ രക്താബുര്‍ബുദം ബാധിച്ച ഏഴുവയസുകാരന്‍ ശ്രീനന്ദന്റെ ജീവന്‍ രക്ഷിക്കാനായി ഒത്തുചേര്‍ന്ന് തലസ്ഥാനം. ശ്രീനന്ദന് ചേരുന്ന രക്തമൂലകോശ ദാതാവിനെ കണ്ടെത്താനാണ് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ പരിശോധന ക്യാംപ് നടത്തിയത്. പ്രമുഖരടക്കം നൂറുകണക്കിന് പേരാണ് ക്യാംപില്‍ പങ്കെടുത്തത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അപൂര്‍വ രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. ശരീരം രക്തം ഉത്പാദിപ്പിക്കാത്തതിനാല്‍ രക്തമൂലകോശം മാറ്റിവച്ചുള്ള ചികിത്സയാണ് അവസാനമാര്‍ഗം.