തിരുവനന്തപുരം: പത്തനംതിട്ട കല്ലൂപ്പാറ എൻജിനീയറിങ് കോളജ് ഒന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി തിരുവനന്തപുരം അതിയന്നുർ കണ്ണാരവിള നെല്ലിമൂട് വൈശാഖം വീട്ടിൽ വൈശാഖ് വി.വിൻസെന്റ് (19) മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിൽ മുങ്ങിമരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു.