തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇൻഷുറൻസ് കമ്പനികള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സ്റ്റേഷനുകളിൽ അഞ്ച് കേസുകള്‍ വ്യാജമായി രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്തി. ഈ കേസുകള്‍ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ജനറൽ ഡയറിയും എഫ്ഐആറും മറ്റ് രേഖകളും കൈമാറാനായി സിറ്റി പൊലീസ് കമ്മീഷണർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വ്യാജ അപകട കേസുകളുടെ മറവിൽ ഇൻഷുറൻസ് തട്ടിയ 12 കേസുകളാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്ന
