ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേ ക്ഷേത്ര തന്ത്രി നെടുമ്പള്ളിമന തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി ചിറയ്ക്കര നന്ദനമഠം പ്രേംകുമാർ പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറി ഏപ്രിൽ 4ന് തിരുആറാട്ടോടെ സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 8ന് പഞ്ചവാദ്യം,വൈകിട്ട് 5ന് നങ്ങ്യാർകൂത്ത്, 6.45ന് സംഗീത സദസ്, രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും