തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 11.30ന് ഡിസിസി ഓഫിസിലും പൊതു ദർശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് വെഞ്ഞാറമൂട് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ സംസ്കാരം നടക്കും.തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ വച്ചായിരുന്ന അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.