തിരുവനന്തപുരം:2022 മാര്‍ച്ച് 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും റേഷന്‍ വിതരണത്തിന്റെ തോത് എല്ലാ മാസത്തേയും പോലെ എത്താന്‍ പ്രയാസമായി വന്നേക്കാമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പ്രാപ്യമാക്കുന്നതിനായി, സംസ്ഥാനത്തെ റേഷന്‍ കടകള്‍ 2022 മാര്‍ച്ച് 27 (ഞായറാഴ്ച) തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവായിട്ടുണ്ട്.