അഗസ്ത്യ 2022; പാരമ്പര്യ ഗോത്ര കലാപ്രദര്‍ശനത്തിന് തുടക്കം

FB_IMG_1648316137155

 

തിരുവനന്തപുരം :ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഗോത്ര കലാപ്രദര്‍ശന വിപണന മേള -‘അഗസ്ത്യ 2022’ന് പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. കോവിഡിന് ശേഷം വിപണിയും സമൂഹവും പുതിയ ഉണര്‍വിലേക്ക് വരുന്ന സാഹചര്യത്തില്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത് ഗോത്രവിഭാഗങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും പ്രദര്‍ശിപ്പിക്കാനും ഏറെ സഹായകമാകുമെന്ന് എം.എല്‍.എ പറഞ്ഞു. ഗോത്രവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഇവയെല്ലാം അര്‍ഹരിലേക്ക് സമയബന്ധിതമായി എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കോവിഡ് കാലത്ത് കൈമോശം വന്ന കൂട്ടായ്മകള്‍ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ഗോത്ര വിഭവങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം പരമ്പരാഗത ചികിത്സാ രീതികളും ഗ്രോത്രകലകളും സംരക്ഷിക്കുകയും അവ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ ഗോത്രകലകളുടെ പ്രദര്‍ശനവും കലാപരിപാടികളുമുണ്ട്. വിവിധ ആദിവാസി ഊരുകളിലെ ഗോത്രവിഭാഗക്കാര്‍ തയ്യാറാക്കിയ ഉത്പന്നങ്ങളും നാടന്‍ വിഭവങ്ങളും ആസ്വദിക്കാനും വാങ്ങാനും കഴിയുന്ന സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ടി.വി.അനുപമ, പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരു മൂപ്പന്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. മാര്‍ച്ച് 27 ന് സമാപന സമ്മേളനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!