ഹിഗ്ഗിൻ ബോതംസിന്റെ തലസ്ഥാനത്തെ ബുക്‌സ്റ്റാൾ ഓർമയായി

IMG_27032022_090659_(1200_x_628_pixel)

തിരുവനന്തപുരം: ഹിഗ്ഗിൻ ബോതംസിന്റെ കേരളത്തിലെ അവസാന ബുക്‌സ്റ്റാൾ ഓർമ്മയായി. സംസ്ഥാനത്ത് ആദ്യം തുടങ്ങിയ ബുക്‌സ്റ്റാളിൽനിന്ന് ഇനി വിൽപ്പന ഉണ്ടാകില്ല.ഒരുകാലത്ത് തലസ്ഥാനത്തെ എഴുത്തുകാരുടെ പ്രധാന ഇടമായിരുന്നു എസ്‌.എം.വി. സ്കൂളിനു സമീപം പ്രവർത്തിച്ചിരുന്ന ഹിഗ്ഗിൻ ബോതംസ് ബുക്‌സ്റ്റാൾ. ചെന്നൈയിൽനിന്ന് ഇവിടെ ചിത്തിര തിരുനാൾ മഹാരാജാവിനുവരെ പുസ്തകങ്ങൾ എത്തിച്ചിരുന്നു അവർ. മഹാരാജാവിന്റെ ആവശ്യപ്രകാരമാണ് ഇവിടെ കമ്പനി പുസ്തകശ്ശാല തുടങ്ങിയതുതന്നെ. അക്കാലത്ത് ഇറങ്ങിയ വിദേശകൃതികൾ വരെ ഇറക്കുമതി ചെയ്ത് രാജാവിന് നൽകിയിരുന്നു.

എറണാകുളത്ത് ചിറ്റൂർ റോഡിലും തിരുവനന്തപുരത്തുമായിരുന്നു ഇവർക്ക് സ്റ്റാളുകളുണ്ടായിരുന്നത്. എറണാകുളത്തെ ഓഫീസ് മൂന്ന് വർഷം മുൻപ് അടച്ചിരുന്നു. പുസ്തകശ്ശാല അടച്ചതിനൊപ്പം തിരുവനന്തപുരത്തെ മാനേജരായിരുന്ന ആർ.നീലകണ്ഠനും പടിയിറങ്ങി. 37 വർഷത്തെ സേവനത്തിനുശേഷമാണ് സ്ഥാപനത്തിന്റെ അവസാന മാനേജർകൂടിയായിരുന്ന കരമന രാംനിവാസിൽ നീലകണ്ഠൻ വിരമിച്ചത്. 2008 മുതൽ ഇദ്ദേഹം ഇവിടെ മാനേജരാണ്.ഓഫീസ് കുറച്ചുകാലംകൂടി പ്രവർത്തിക്കും. വിൽപ്പന കുറഞ്ഞതാണ് അടയ്ക്കാൻ കാരണമെന്നാണ് സൂചന

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!