Search
Close this search box.

348ൽ നിന്ന് 540 ആയി ഉയരും; കൂടുതൽ സർവീസുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

-airport.1.305309

തിരുവനന്തപുരം: 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സർവീസ് 348ൽ നിന്ന് 540 ആയി ഉയരും. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ നിലവിലുള്ള 95 ൽ നിന്ന് 138 ആയാണ് വർധിക്കുന്നത്. 30 സർവീസുമായി ഷാർജയാണ് ഒന്നാമത്. ഒന്നാമതായിരിക്കും. ദോഹ (18), മസ്‌കറ്റ്, ദുബൈ (17 വീതം) എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്),ബഹ്‌റൈൻ ( 7), കൊളംബോ (7 ) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

ആഭ്യന്തര വിമാന സർവീസുകൾ ആഴ്ചയിൽ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് (28) കൂടുതൽ സർവീസുകൾ. മുംബൈ (23), ചെന്നൈ, ഡൽഹി, ഹൈദരാബാദ് (14 വീതം) എന്നിവയാണ് കൂടുതൽ സർവീസുകളുള്ള മറ്റ് സ്ഥലങ്ങൾ. കൊൽക്കത്ത, പുണെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ദുർഗാപൂർ– പശ്ചിമ ബംഗാളിലെ വ്യവസായ നഗരമെന്നറിയപ്പെടുന്ന സ്ഥലമാണ് ദുർഗാപൂർ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!