5 ലക്ഷത്തിലധികം പേര്‍ക്ക് സേവനം നല്‍കി കനിവ് 108; ഏറ്റവും അധികം ട്രിപ്പുകള്‍തിരുവനന്തപുരം ജില്ലയിൽ

IMG-20220327-WA0025

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതല്‍ സര്‍ക്കാരിന്റെ കോവിഡ് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ കനിവ് 108 ആംബുലന്‍സുകളും ജീവനക്കാരും സജീവമാണ്. 3,44,357 ട്രിപ്പുകളാണ് കോവിഡിന് മാത്രമായി സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഇതുവരെ നടത്തിയത്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആദ്യമായി 108 ആംബുലന്‍സില്‍ വനിത പൈലറ്റിനെ നിയമിച്ചു. എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

അത്യാഹിത സന്ദേശങ്ങളില്‍ ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത് ഹൃദ്രോഗ സംബന്ധമായ അത്യാഹിത ചികിത്സയ്ക്ക് വേണ്ടിയാണ്. 27,908 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. അത്യാഹിതങ്ങളില്‍ രണ്ടാം സ്ഥാനത്ത് വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഓടിയതാണ്. 24,443 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. മറ്റു അപകടങ്ങള്‍ 20,788, ശ്വാസ സംബന്ധമായ അത്യാഹിതങ്ങള്‍ 16,272, വയറുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗര്‍ഭ സംബന്ധമായ അത്യാഹിതം 5,733, വിഷം ചികിത്സ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പുകള്‍ 79, മറ്റ് അത്യാഹിതങ്ങള്‍ 22,583 എന്നിങ്ങനെ ട്രിപ്പുകളാണ് കനിവ് 108 ആംബുലന്‍സുകള്‍ കഴിഞ്ഞ 30 മാസങ്ങളിലായി നടത്തിയത്.

 

ഇതുവരെ 53 പ്രസവങ്ങളും കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നിട്ടുണ്ട്. മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ട്രിപ്പുകള്‍ ഉള്ളത് ഇടുക്കി ജില്ലയിലാണ്. 15,002 ട്രിപ്പുകളാണ് ഇടുക്കി ജില്ലയില്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40,039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂര്‍ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂര്‍ 33,036, കാസര്‍ഗോഡ് 21,876 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ സേവനം നല്‍കിയ ട്രിപ്പുകള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!