തിരുവനന്തപുരം: പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്‍റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം, 8 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന അരുണാണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്. കുട്ടികളെ സ്കൂളില്‍ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുണ്‍. കസ്റ്റഡിയിലെടുക്കുമ്പേോള്‍ അരുണ്‍. ഇയാൾ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിൾ വഞ്ചിയൂരില്‍ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു.