നാഗർകോവിൽ : കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നതിനായി 37 കോടി അനുവദിച്ചിട്ടുള്ളതായും നിർമാണപ്രവർത്തനങ്ങൾ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി എ.വി.വേലു അറിയിച്ചു.വിlവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കും ഇടയിലുള്ള കടലിലെ ബോട്ടുയാത്രയുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പാലം നിർമിക്കാൻ വർഷങ്ങൾക്ക് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു.
എന്നാൽ ഓരോ കാരണങ്ങളാൽ പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടു. ശനിയാഴ്ച കന്യാകുമാരിയിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. 72മീറ്റർ നീളവും 10മീറ്റർ വീതിയുമുള്ള പാലം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കണ്ണാടി നിർമിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു