തിരുവനന്തപുരം: കാട്ടാക്കടയിൽ സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ടതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കസേര മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ സമരാനുകൂലികൾ ഇതിന് വഴങ്ങിയില്ല. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലുമായി സമരാനുകൂലികളും ബിജെപി പ്രവർത്തകരും സംഘടിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്