എൻജിനിയറിംഗ് കോഴ്സുകളിൽ ചേരാൻ താത്പര്യമുള്ളവർക്ക് സ്‌കോളർഷിപ്പ്

images(506)

തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സുകളിൽ ചേരാൻ താത്പര്യമുള്ളവർക്ക് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് സ്‌കോളർഷിപ്പ് നൽകുന്നു. സി.ബി.എസ്.ഇ, ഐ.എസ്.സി, സ്റ്റേറ്റ് സിലബസുകളിൽ പഠിക്കുന്ന 30 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ സിലബസിൽ നിന്നും അഞ്ച് പെൺകുട്ടികളെയും അഞ്ച് ആൺകുട്ടികളെയും വീതമാണ് തിരഞ്ഞെടുക്കുക. ഓരോ വിദ്യാർത്ഥിക്കും 5000 രൂപയുടെ കാഷ് അവാർഡിനൊപ്പം സർട്ടിഫിക്കറ്റും ഫലകവും നൽകും.ജൂൺ 15 ന് മുമ്പായി സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവും പാഠ്യേതര പ്രവർത്തനങ്ങളിലെയും പ്ലസ് ടു പരീക്ഷയിലെയും മികവ്, പ്രോജക്ടുകൾ, സെമിനാറുകൾ, സ്‌കൂളിൽ വഹിച്ച പദവികൾ തുടങ്ങിയ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷകൾ ഇമെയിൽ, തപാൽ അല്ലെങ്കിൽ നേരിട്ടോ സമർപ്പിക്കണം. വിലാസം: പ്രിൻസിപ്പൽ, മാർ ബസേലിയോസ് വിദ്യാനഗർ, നാലാഞ്ചിറ, തിരുവനന്തപുരം-695015. ഇമെയിൽ : mbcetscholarship22@mbcet.ac.in

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!