ജില്ലയിലെ നാല് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

indian-voters14

 

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് എന്നിവിടങ്ങളിലാണ് മേയ് 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

സ്ഥാനാര്‍ത്ഥികള്‍ക്ക്  ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 28 ന് നടക്കും. സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ്, നാമനിര്‍ദേശ പത്രികയിലെ നോമിനി, സ്ഥാനാര്‍ത്ഥി നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിങ്ങനെ നാല് പേര്‍ക്ക് മാത്രമാണ് സൂക്ഷ്മപരിശോധനാ വേളയില്‍ പ്രവേശനം അനുവദിക്കുന്നത്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. അന്ന് വൈകിട്ട് മൂന്ന് മണിക്കു ശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

 

തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. മേയ് 18 നാണ് വോട്ടെണ്ണല്‍. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സുരേഷ്.കെ, കണ്ണറവിള വാര്‍ഡിലെ റിട്ടേണിംഗ് ഓഫീസര്‍ സുനില്‍.കെ(കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ റഹ്മത്തുള്ള.എ(അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), അരശുംമൂട് വാര്‍ഡിലെ റിട്ടേണിംഗ് ഓഫീസര്‍ പ്രമീള.ആര്‍(നെയ്യാറ്റിന്‍കര അസിസ്റ്റന്റ് രജിസ്ട്രാര്‍- ജനറല്‍), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഷീബ സ്റ്റീഫന്‍(പൂവാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), മരുതിക്കുന്ന് വാര്‍ഡിലെ റിട്ടേണിംഗ് ഓഫീസര്‍ പി.ബൈജു കുമാര്‍(വര്‍ക്കല സബ് രജിസ്ട്രാര്‍), അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീരന്‍ എം.എസ്(നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി), കൊടിതൂക്കിയകുന്ന് വാര്‍ഡിലെ റിട്ടേണിംഗ് ഓഫീസര്‍ ജേക്കബ് ജോയ്(കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഇ.എസ്.കൃഷ്ണകുമാര്‍(കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, കളക്‌ട്രേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!