തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്കു മികച്ച കലക്‌ഷൻ. സർവീസുകൾ ആരംഭിച്ച 11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപ. ഇന്നലെ ലഭിച്ച കലക്‌ഷൻ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്‌ഷനിൽ ഒന്നാമത്.