തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യതൊഴിലാളിയുടെ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ ഡാേൾഫിനെ കൊന്ന് മുറിച്ച് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പൂന്തുറ സ്വദേശി ബനാൻസ് (42) കന്യാകുമാരി സ്വദേശി ഡോണി നാപൽ (30) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പൂന്തുറ ചേരിയാമുട്ടം ഭാഗത്ത് കടലിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയവരുടെ വള്ളത്തിൽ ഡാേൾഫിൻ കരയ്ക്കെത്തിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം തീരദേശ പൊലീസ് ഡോൾഫിനെ വന്യജീവി വിഭാഗത്തിന് കൈമാറി.
