തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം ഏപ്രിലിൽ 67,919 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തതെങ്കിൽ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി.ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 4000നു മുകളിലെത്തി. കഴിഞ്ഞ മേയ് മുതലുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇങ്ങനെ: മേയ്-21356, ജൂൺ-21489, ജൂലൈ- 29592, ഓഗസ്റ്റ്- 59429, സെപ്റ്റംബർ- 85919, ഒക്ടോബർ- 102931, നവംബർ- 111295, ഡിസംബർ-132165, ജനുവരി-109441, ഫെബ്രുവരി-93180.
എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്‌സ്, മാൽഡീവിയൻ എയർവേയ്‌സ്, സ്കൂട്ട്, ശ്രീലങ്കൻ എയർലൈൻസ് എന്നിവയാണ് നിലവിൽ തിരുവനന്തപുരത്തുനിന്നു സർവീസ് നടത്തുന്നത്. ആഴ്ചയിൽ 24 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസാണ് മുന്നിൽ. തായ് എയർ ഏഷ്യ ബാങ്കോക്ക് സർവീസിന് അനുമതി നേടിയിട്ടുണ്ട്.
