രാജാജി നഗർ ഫുട്‌ബോൾ അക്കാദമിയ്‌ക്ക്‌ കായിക മന്ത്രിയുടെ സമ്മാനമായി അൽ രിഹാല 

IMG-20220420-WA0004

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രാജാജി നഗർ ഫുട്‌ബോൾ അക്കാദമിയിൽ മന്ത്രി വി അബ്‌ദുറഹിമാൻ നടത്തിയ അപ്രതീക്ഷിത സന്ദർശനം കുരുന്നുകൾക്ക്‌ ആവേശമായി. മന്ത്രി കുട്ടികൾക്കൊപ്പം പന്തുതട്ടിയും വിശേഷങ്ങൾ പങ്കുവെച്ചും അൽപ്പസമയം ചെലവഴിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തായ അൽ രിഹാല കുട്ടികൾക്ക്‌ സമ്മാനിച്ചു. ഒപ്പം, എല്ലാവർക്കും ജഴ്‌സിയും നൽകി.

 

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ രാജാജി നഗർ കോളനിയിൽ നിന്നുള്ള കുട്ടികളാണ്‌ ഈ അക്കാദമിയിൽ കളി പഠിക്കുന്നത്‌. ഏതാനും ചില സുമനുസുകളുടെ ആത്മാർത്ഥമായ പരിശ്രമം ഒന്നു മാത്രമാണ്‌ ഈ സംരംഭത്തിനു പിന്നിൽ. ഇത്തരം കൂട്ടായ്‌മകളാണ്‌ നമ്മുടെ കായിക മേഖലയ്‌ക്ക്‌ കരുത്താകുന്നത്‌. ഇത്തരക്കാർക്ക്‌ കായികവകുപ്പ്‌ എല്ലാ പിന്തുണയും നൽകും.

 

ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ വലിയ നേട്ടം ഉണ്ടാക്കാൻ രാജാജി നഗർ അക്കാദമിയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീമംഗം ശ്രീക്കുട്ടൻ ഇവിടെയാണ്‌ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. കൂടാതെ, നിരവധി പേർക്ക്‌ സ്‌പോട്‌സ്‌ ഹോസ്‌റ്റലുകളിൽ അഡ്‌മിഷൻ നേടാൻ കഴിഞ്ഞു. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ്‌ ഈ നേട്ടങ്ങൾ കൈവരിച്ചത്‌. അക്കാദമിക്ക്‌ കൂടുതൽ സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

 

മുൻ കേരള താരവും എ ലൈസൻസ്‌ പരിശീലകനുമായ ഗീവർഗീസ്‌ അക്കാദമിയ്‌ക്ക്‌ വേണ്ട ഉപദേശ നിർദ്ദേശങ്ങളുമായി രംഗത്തുണ്ട്‌. പ്രദീപ്‌, കാവേരി, ശരത്‌, രഘു എന്നീ പരിശീലകരും അക്കാദമിയുടെ കാര്യങ്ങൾ നോക്കി നടത്തുന്ന ലെനിൻ, ക്ലമന്റ്‌, റിജിത്ത്‌ എന്നിവരും അഭിനന്ദനം അർഹിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!