തിരുവനന്തപുരം:കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന സമ്മർ സ്കൂളിലേക്ക് പ്രവേശനം തുടങ്ങി.ഏപ്രിൽ 27 മുതൽ മേയ് 20 വരെയാണ് സമ്മർ സ്കൂൾ.ആറാം ക്ലാസിനും പത്താം ക്ലാസിനുമിടയിലുള്ള ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കാണ് പ്രവേശനം.പ്രവേശന ഫീസ് 150 രൂപ.രണ്ടു ഫോട്ടോകൾ,സ്കൂൾ ഐഡന്റിറ്റി കാർഡ് / കുട്ടികളുടെ പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖ, രക്ഷിതാവിന്റെ ലൈബ്രറി അംഗത്വ കാർഡ് എന്നിവയുമായി വന്നാൽ സമ്മർ സ്കൂളിൽ ചേരാം. സമയം രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ
