തിരുവനന്തപുരം: പോലീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റുഡന്റസ് ബസാർ സിറ്റി പോലിസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്തു.സൗത്ത് സോൺ ഐ.ജി പി.പ്രകാശ് ആദ്യ വിൽപന നിർവഹിച്ചു. റേഞ്ച് ഡിഐജി പി.നിശാന്തിനി റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി. ഗോപിനാഥ്, ഏ.ആർ.കമാൻഡൻറ് ഡി.അശോക് കുമാർ, എസ്.എ.പി കമാൻഡൻ്റ് ബി.അജിത്ത് കുമാർ, സംഘം പ്രസിഡൻറ് ജി.ആർ.അജിത്ത്, വൈസ് പ്രസിഡൻ്റ് ആർ.ജി. ഹരിലാൽ, സെക്രട്ടറി എസ്.സിന്ധു എന്നിവർ പങ്കെടുത്തു.
പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്കുകൾ മുതൽ യൂണിഫോം തുണിത്തരങ്ങൾ വരെയുള്ള എല്ലാ സാധനങ്ങളും ബസാറിൽ നിന്നും ലഭ്യമാണ്. നന്ദാവനം ഏ.ആർ. ക്യാമ്പിനു പുറകുവശമുള്ള ബോധേശ്വരൻ റോഡിലെ സംഘം മന്ദിരത്തിൽ ഒരുക്കിയിരിക്കുന്ന വിൽപന കൗണ്ടർ രാവിലെ 10മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കും.
