നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു  

norkaroots

തിരുവനന്തപുരം:നോര്‍ക്ക റൂട്ട്‌സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന നോര്‍ക്ക വനിത മിത്ര  വായ്പ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് അനുവദിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്‌സിന്റെ മൂന്നു ശതമാനം സബ്്‌സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. 15 ശതമാനം-പരമാവധി മൂന്നു ലക്ഷം വരെ – മൂലധന സബ്‌സിഡിയും ലഭിക്കും.

വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസുകളില്‍ 0471 2328257, 94960 15006(തിരുവനന്തപുരം), 94960 15008, 94960 15011, 0484 2984932 (എറണാകുളം), 0495 2766454, 94960 15009 (കോഴിക്കോട്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന നമ്പരിലും 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലു വിവരങ്ങള്‍ ലഭിക്കും. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!