വയോധികയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഷോക്കേറ്റ നിലയിൽ

death(1)

തിരുവനന്തപുരം: വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായര്‍ ശൗചാലയത്തില്‍ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയോടെ ദമ്പതിമാരുടെ മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഗിരിജാകുമാരിയെ മരിച്ചനിലയില്‍ കണ്ടത്. മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.

 

മുറിയിലെ ശൗചാലയത്തിലാണ് സദാശിവന്‍നായരെ ഷോക്കേറ്റ് അവശനായനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹം സ്വയം വൈദ്യുതാഘാതം ഏല്‍പ്പിച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!