തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചുപേർ അറസ്റ്റിൽ. കോവളം കോഴിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാൻ കോവിൽ അയണിമൂട് സ്വദേശി സുബിൻ, കോളിയൂർ ചരുവിള വീട്ടിൽ സുബിൻ, മുട്ടയ്ക്കാട് സ്വദേശി അജിൻ എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് മഴു, വെട്ടുകത്തി എന്നിവയും പിടിച്ചെടുത്തു. പള്ളിച്ചൽ സ്വദേശിയായ കിഷോറിനെ ആണ് സംഘം മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഏപ്രിൽ 10ന് രാത്രി 8നാണ് സംഭവം. കോളിയൂർ ഗ്രൗണ്ടിനടുത്തുളള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കിഷോർ