നെയ്യാറ്റിൻകര : മധ്യവേനൽ അവധി ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോ രംഗത്ത്. 23, 30 തീയതികളിൽ എസി ബസിൽ കൊച്ചിയിൽ എത്തി ‘നെഫർറ്റിറ്റി’ ആഡംബര കപ്പൽ യാത്രയ്ക്കു 3800 രൂപ ആണ് നിരക്ക്. മേയ് 1, 7 തീയതികളിൽ വനിതകൾക്കു മാത്രമായും 8നു അല്ലാതെയും പൊന്മുടി, കാപ്പുകാട്, നെയ്യാർ ഡാം ടൂർ. 750 രൂപയാണു നിരക്ക്.വാഗമൺ, പരുന്തുംപാറ, മൂന്നാർ, ആലപ്പുഴയിൽ ബോട്ടിങ്, മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി തുടങ്ങിയ ഇടങ്ങളിലെല്ലാം യാത്രകൾ നടത്തും. റസിഡൻസ് അസോസിയേഷൻ, ഫാമിലി ഗ്രൂപ്പുകൾ എന്നിവർക്കായി ആവശ്യപ്പെടുന്ന തീയതികളിലും യാത്രകൾ നടത്തുമെന്നു എടിഒ മുഹമ്മദ് ബഷീർ അറിയിച്ചു. യാത്രകൾ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ടൂറിസം കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തിനെ ബന്ധപ്പെടാം. ഫോൺ: 9846067232