കരമന കൂടം തറവാട്ടിലെ മരണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

karamana.1572099011(1)

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ മരണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൂടം തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനുമായ അനിൽകുമാറുമാണ് പരാതി നൽകിയത്.കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വർഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്.

 

മരണത്തിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് പിന്നാലെ 2019ൽ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രനെതിരായിരുന്നു കണ്ടെത്തലുകൾ‌. 2021 ഫെബ്രുവരിൽ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!