തിരുവനന്തപുരം: ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിയാണി പാട്ടത്തിൽ ശ്യാമഭവനിൽ ശശിയുടെയും ലതയുടെയും മകൻ ശങ്കർലാൽ (25) മരിച്ചു. കുമാരപുരത്ത് വച്ച് ജോലിക്കിടെയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരുത്തിപ്പാറയിൽ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
