തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും. രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിർണായക യോഗവും ചേരുന്നത്.