തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് തയ്യാറെടുക്കുന്നു. സെപ്റ്റംബറില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം ഇവിടെ കൊണ്ടുവരാനാണ് കെസിഎയുടെ ശ്രമം. കരസേന റിക്രൂട്ട്‌മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്.നശിച്ചുതുടങ്ങിയ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തു.