വെഞ്ഞാറമൂട്: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റുചെയ്തു. വെഞ്ഞാറമൂട് നെല്ലനാട് എസ് എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്. 27 കാരനായ സുധീഷാണ് പിടിയിലായത്.തൊഴിൽ രഹിതനായ സുധീഷ് സ്ഥിരം മദ്യപാനിയാണ്. മദ്യലഹരിയിൽ ഇയാൾ വീട്ടിൽ അതിക്രമം കാണിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ നേരത്തേയും ഇയാൾ സുകുമാരനെ പരസ്യമായി ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇയാൾ വെഞ്ഞാറമൂട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സുകുമാരന് വെട്ടേറ്റത്. മദ്യം വാങ്ങാൻ സുധീഷ് പണം ചോദിച്ചെങ്കിലും നൽകാൻ സുകുമാരൻ കൂട്ടാക്കിയില്ല. ഇതോടെ കലികയറി മുഖത്തും വയറ്റിലും വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ സുകുമാരൻ മെഡിക്കൽകാേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.