തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ മ്യൂസിയത്തിലെത്തി മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെയായിരുന്നു മേയറുടെ സന്ദർശനം. മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെൺകുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും ബാക്കി പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്ലെറ്റുകളിലെത്തുന്നവരിൽ നിന്നും ഇത്തരം പരാതികൾ തുടർച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്മെന്റിന് കത്തയയ്ക്കുമെന്നും മേയർ പറഞ്ഞു.