വാമനപുരം : വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ ഇൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പുനലൂർ സ്വദേശി ശബരി [21] യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമെത്ത് വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. കുളിയുന്നതിനിടയിൽ ആറ്റിൻ്റെ മദ്ധ്യഭാഗത്തേക്ക് നീന്തി പോയ ശബരി മുങ്ങി താഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെള്ളത്തിൽ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറയുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാമുട് ഫയർ ഫോഴ്സിൻ്റെയും പോലിസിൻ്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിൽ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ അസി: ഓഫീസർ എ റ്റി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസിസ്റ്റൻറ് ഓഫീസർ അലി അക്ബർ ഫയർ ഓഫീസർമാരായ അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ ,അനീസ്, അരുൺ, സജിത്കുമാർ
ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടന്നത്.