തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്ത് (40) നെയാണ് പള്ളിക്കൽ പൊലീസ് പിടികൂടിയത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 40000 രൂപയും 30000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പ്രതി പ്രമുഖ കമ്പനികളിലേയ്ക്ക് ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിക്കുകയാണ് ഇയാളുടെ രീതി.നിരവധിപേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം