തിരുവനന്തപുരം:കേരള സര്‍വകലാശാല കലോല്‍സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസിന് കിരീടം. ഒരുപോയിന്റ് വ്യത്യാസത്തില്‍ സ്വാതിതിരുനാള്‍ കോളജിനെ മറികടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മൂന്നാം സ്ഥാനത്ത് . കലോല്‍സവത്തിന് കൊടിയിറങ്ങി. ചേർത്തല എസ്.എൻ കോളജിലെ രണ്ടാം വർഷ ബിഎ സാമ്പത്തിക ശാസ്ത്രം വിദ്യാർഥിയായ എസ്.വിഷ്ണുവിന് കലാപ്രതിഭ പട്ടം. സ്വാതി തിരുന്നാൾ സംഗീത കോളജിലെ എംഎ കേരളനടനം രണ്ടാം വർഷ വിദ്യാർഥിയായ സോനാ സുനിലിനാണ് കലാതിലക പട്ടം. 90 പോയിന്റോടെയാണ് മാർ ഇവാനിയോസ് കിരീടം ചൂടിയത്. 89 പോയിന്റുമായി തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളജ് കടുത്ത പോരാട്ടം കാഴ്ചവെച്ചു