നെയ്യാറ്റിൻകര : മലയാള ചലച്ചിത്രത്തിന്റെ പിതാവ് ജെ.സി.ഡാനിയേൽ സ്മാരക പാർക്ക് നെയ്യാറ്റിൻകര നഗരസഭ മൈതാനിയിൽ തുറന്നു. ജെ.സി.ഡാനിയേലിന്റെ പ്രതിമയും ഛായാചിത്രവും പാർക്കും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജെ.സി.ഡാനിയേലിന്റെ ഓർമനാളിൽ എല്ലാവർഷവും സാംസ്കാരിക വകുപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർക്കിൽ മുന്നൂറ് പേർക്കിരിക്കാവുന്ന ഓപ്പൺ ഓഡിറ്റോറിയം സാംസ്കാരിക വകുപ്പ് നിർമിക്കും.അരുവിപ്പുറത്തെ ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി സാംസ്കാരിക വകുപ്പ് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.